മത്സര ഓട്ടം..മിനിലോറിയുടെ സൈഡ് ഗ്ലാസ് തകർത്തു..സ്വകാര്യ ബസ്സിനെതിരെ നടപടി…


അമ്പലപ്പുഴ: മിനിലോറിയുടെ സൈഡ് ഗ്ലാസ് തകർത്തു.സ്വകാര്യ ബസ്സിനെതിരെ പൊലീസ് നടപടി.വ്യാഴാഴ്ച ഉച്ചയോടെ നിറയെ യാത്രക്കാരുമായി ആലപ്പുഴയിൽ നിന്നും ഇരട്ടകുളങ്ങരക്ക് പോയ ശ്രീ വിനായകാ എന്ന സ്വകാര്യ ബസ്സാണ് ദേശീയപാതയിൽ കുറവൻ തോട് ഭാഗത്ത് വെച്ച്മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കുന്നതിനടയിൽ മുന്നിൽ പോയ മിനി ലോറിയുടെ സൈഡ് ക്ലാസ് ഇടിച്ച് തകർത്തത്.
ഈ സമയം റോഡിൽ ഉണ്ടായിരുന്ന ഹൈവൈ പൊലീസ് എസ്. ഐ സജി കടന്നുകളയാൻ ശ്രമിച്ച
സ്വകാര്യ ബസ്സിനെതിരെ കേസെടുക്കുകയായിരുന്നു .
സ്വകാര്യ ബസ്സുകളുടെ യാത്രക്കാരുമായുള്ള മത്സര ഓട്ടവും’ അമിത വേഗതയും ജനങ്ങളെ ഭീതിയുടെ നിഴലിലാക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
Previous Post Next Post