സി​ദ്ദീ​ഖി​ന് ആശ്വാസം..അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി….

ബ​ലാ​ത്സം​ഗ കേ​സി​ൽ ന​ട​ൻ സി​ദ്ദീ​ഖി​ന് സു​പ്രീം​കോ​ട​തിയിൽ നിന്ന് മു​ൻ‌​കൂ​ർ ജാ​മ്യം. ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. നേരത്തെ, ഹൈകോടതി ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രീംകോടതിയിലെത്തിയത്.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
Previous Post Next Post