ഇന്‍സ്റ്റഗ്രാം താരം…കൊള്ള സംഘത്തിന്‍റെ തലവന്‍…പിന്തുടരുന്നത് അരലക്ഷം പേര്‍…


തൃശൂരിൽ രണ്ടുകോടി രൂപയുടെ സ്വർണം കൊള്ളയടിച്ച സംഘത്തിന്‍റെ തലവൻ റോഷൻ വർഗീസ് ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്ത് സ്വന്തമാക്കിയത് അരലക്ഷം ഫോളോവേഴ്സിനെ. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലായി 22 കേസുകളിൽ പ്രതിയാണ്.
കുപ്രസിദ്ധ മോഷ്ടാവ് റോഷൻ വർഗീസ് എന്ന റോഷൻ തിരുവല്ല ഇന്‍സ്റ്റഗ്രാമില്‍ താരമാണ്. പ്രധാന പണി സ്വർണം തട്ടിയെടുക്കുലും. വിവിധ ദേശീയപാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കും. പിടിയിലായി റിമാൻഡിലാകും. ജയിലിൽ നിന്നിറങ്ങി വീണ്ടും സ്വർണം തട്ടും. തൃശൂർ കല്ലിടുക്ക് ദേശീയപാതയിൽ സ്വർണം തട്ടിയ ൻപതംഗ സംഘത്തിൻറെ തലവൻ റോഷനാണ്. തിരുവല്ലയിൽ നിന്നാണ് ഇയാളെ ഇത്തവണ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിൽറോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇത് മോഷ്ടാവിൻറെ അക്കൌണ്ടാണെന്ന് അറിയില്ല. സ്ഥിരമായി റീൽ ചെയ്ത് ഒട്ടേറെ ആരാധകരെ റോഷന്‍ ഉണ്ടാക്കിയിട്ടുണ്ട്.
Previous Post Next Post