സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന് നേരെ ബലാത്സംഗശ്രമം. ഡോക്ടറും സഹായികളും മദ്യലഹരിയിൽ നഴ്സിനോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു.അക്രമികളിൽ ഒരാൾ സ്ഥാപനത്തിൻ്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഡോക്ടറാണെന്നും നഴ്‌സ് ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സഹായികളായ ആവദേഷും സുനിലും പിന്തുടർന്നെങ്കിലും യുവതി ഓടി രക്ഷപ്പെട്ടു.
ഡോക്ടർ സഞ്ജയ് കുമാറിനെയും സഹായികളായ സുനിൽ കുമാർ ഗുപ്ത, ആവദേഷ് കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ പൊലീസിന്റെ എമർജൻസി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. ഉടനെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.