യുവനടിയുടെ പീഡനപരാതിയിൽ സിദ്ദീഖിന് കുരുക്ക് മുറുകുന്നു



സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി സൂചനയുണ്ട്.

തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ച് വരുത്തി പീഢിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ തുടർനടപടികളും കുറ്റപത്രവും നൽകാനാണ് തീരുമാനം.

2016 ജനുവരി 28നാണ് സംഭവം നടക്കുന്നത് എന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയറ്ററിൽ സിനിമാ പ്രൈവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്. 101 ഡി നമ്പർ മുറിയിൽ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി.

ഗ്ലാസ് ജനലിലെ കർണ്ണം മാറ്റി പുറത്തേക്ക് നോക്കിയാൽ നീന്തൽ പൂൾ കാണാമെന്ന് യുവതി പറഞ്ഞു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥിരീകരിക്കാനായി.

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേർന്നാണ് ഹോട്ടലിൽ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന ഹോട്ടല് ബില്ലും അന്വേഷണ സംഘം കണ്ടെത്തി.

Previous Post Next Post