നടൻ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി പറയുന്നു.
നടനെതിരെ ജൂണിൽ നല്‍കിയ പരാതിയില്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞെങ്കിലും പീഡിപ്പിച്ചു എന്ന് അന്ന് തന്നെ സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസെടുക്കാതിരുന്നതെന്നും യുവതി പറഞ്ഞു.നവംബറിലാണ് സുനിൽ ഉപദ്രവിക്കുന്നത്. ദുബൈയിലെ ഫ്ളോറാക്രീക്ക് എന്ന ഹോട്ടലിൽ വെച്ചാണ് ഉപദ്രവിച്ചത്.വീട്ടുകാർ അറിയാതെയാണ് അവിടെ പോയത് . ആരോടും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു. മൂന്ന് ദിവസം ഫ്ളാറ്റിലെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചു. ആദ്യ ദിവസം ബിനു, കുട്ടൻ, ബഷീർ എന്നിവർ ശ്രേയയ്ക്കൊപ്പം വന്ന് എകെ സുനിലുമായുള്ള പ്രശ്നം എന്താണെന്ന് ചോദിച്ചു. ഇവർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു
ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നു. ഭർത്താവ് ഇടപെട്ട് ഡിസംബർ 17ന് നാട്ടിലെത്തി. ദുബൈയിലുള്ള കസിന്റെ സഹായത്തോടെ നാട്ടിലേക്ക് പോയത്. നാട്ടിലെത്തിയ ശേഷമാണ് ദുരനുഭവം ഉണ്ടായത് ഭർത്താവിനെ അറിയിച്ചത്. നിവിൻ പോളി പേഴ്സണലി മെസേജ് അയച്ചിട്ടില്ല.
നിവിൻ പോളി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് പരാതിക്കാരിയുടെ ബാധ്യത. അഞ്ച് മാസത്തിന് ശേഷമാണ് കേസ് കൊടുക്കാൻ തീരുമാനിച്ചത്. ഭർത്താവാണ് കേസ് കൊടുക്കാൻ ആത്മവിശ്വാസം നൽകിയത്. ഇതുവരെ ഞങ്ങൾക്കെതിരെ ഒരു കേസുമില്ല. ശ്രേയയാണ് സുനിലിനെ പരിചയപ്പെടുത്തിയത്. ശ്രേയ ഇപ്പോഴും ദുബൈയിലാണ്. പിന്നീട് ശ്രേയയോട് സംസാരിച്ചിട്ടില്ല. ശ്രേയ നമ്പർ ബ്ലോക്ക് ചെയ്തതായും യുവതി പറയുന്നു.