റിയാദിൽ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നു


റിയാദിൽ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു. റിയാദിലെ സതേൺ റിങ് റോഡ്, തൂക്കുപാലം എന്നിവയുടെ വികസനത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ റോഡുകളുടെ ഏറ്റവും വലിയ വികസനത്തിനാണ് റിയാദ് നഗരം സാക്ഷിയാകാൻ പോകുന്നത്.

റിയാദിലെ പ്രധാന റോഡുകളുടെ വികസനത്തിനായി 3000 കോടി റിയാൽ അനുവദിച്ചിരുന്നു. പുതിയ ഒരു റോഡ് ഉൾപ്പെടെ നാല് പ്രധാന റോഡുകളുടെ വികസനമാണ് പൂർത്തിയാക്കാൻ പോകുന്നത്. എക്‌സ്‌പോക്ക് മുന്നോടിയായി നാല് വർഷത്തിനകമാണ് നിർമ്മാണം പൂർത്തിയാക്കുക. അതിൽ 2028 വരെ നീളുന്ന വികസന പദ്ധതികൾക്കാണ് ഇപ്പോൾ തുടക്കമാകുന്നത്. നാല് പ്രധാന റോഡുകൾക്കും വേണ്ടി കെട്ടിടങ്ങളും, ഭൂമിയും ഏറ്റെടുക്കുന്നത് ആരംഭിക്കുകയാണ്.
Previous Post Next Post