പ്രധാനമന്ത്രിക്കെതിരായ വീഡിയോ പങ്കുവെച്ചു.. യുവാവ് പിടിയിൽ….


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് യുവാവ് പിടിയിൽ. ഉത്തർപ്രദേശ് ഖൈഖേരി ​ഗ്രാമത്തിലെ പുർഖാസി നിവാസിയായ വിശാൽ (28) ആണ് അറസ്റ്റിലായത്.ഭാരതീയ ന്യായ സംഹിതയുടെ 352, 353 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.
Previous Post Next Post