തിരുവനന്തപുരം: സിപിഎം കോവളം ഏരിയ കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മൈക്ക് പ്രശ്‌നം. പ്രസംഗിക്കാനെത്തിയപ്പോഴാണ് മൈക്കിന്റെ ഉയരക്കൂടുതല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉയരം കൂടിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിക്കുകയായിരുന്നു.
മൈക്കിന്റെ ആള്‍ ഇങ്ങോട്ട് വന്നാല്‍ നല്ലതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി ഓടിയെത്തി. എന്നാല്‍ അവര്‍ ചെയ്‌തോട്ടെ നമ്മള്‍ ചെയ്താല്‍ പൊട്ടിപ്പോകുമെന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു.