കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം


കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കൂത്തുപറമ്പിന് സമീപം കണ്ടംകുന്ന് എന്ന സ്ഥലത്താണ് അപകടം നടന്നത്. ആയിത്തര സ്വദേശി കുട്ടിയന്റവിട എം മനോഹരനാണ് മരിച്ചത്.

കൂത്തുപറമ്പ് ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർ ദിശയിൽ നിന്ന് വന്ന സ്‌കൂട്ടറും തമ്മിലാണ് കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിൽ വെച്ച് കൂട്ടിയിടിച്ചത്.


Previous Post Next Post