ഷാര്‍ജയില്‍ നിര്‍മാണത്തിലിരുന്ന സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം




ഷാർജ: കൽബയിൽ നിർമാണത്തിലിരിക്കുന്ന സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം   അറബ് ഏഷ്യൻ പൗരൻമാർക്കാണ് പരിക്കേറ്റത്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, കൽബ കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ, ക്രൈം സീൻ ടീം, നാഷണൽ ആംബുലൻസ്, കൽബ സിറ്റി മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ പ്രത്യേക സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി.
Previous Post Next Post