ആയുർവേദ കഷായത്തിൽ ചത്തപല്ലി…


വെള്ളറട: ആര്യങ്കോട് പഞ്ചായത്തിലെ കുറ്റിയായണിക്കാട് പ്രവർത്തിക്കുന്ന ആയുർ വേദ ഡിസ്പെൻസറിയിൽ നിന്നു ലഭിച്ച മരുന്നിൽ ചത്ത പല്ലി കിടന്നതായി പരാതി. മുക്കോലവിള അനഘ ഭവനിൽ വസന്തയ്ക്ക് ലഭിച്ച കഷായത്തിലാണ് പല്ലിയെ കണ്ടെത്തിയത്. 100മില്ലി മരുന്ന് മറ്റൊരു കുപ്പിയിൽ നിന്നു പകർന്നു നൽകിയതായിരുന്നു. ഒഴിഞ്ഞുകിടന്ന കുപ്പിയിൽ പല്ലിഇരുന്നതാകാമെന്നാണ് അധികൃതർ പറയുന്ന ത്. ഇനി മുതൽ മരുന്ന് പൊട്ടിച്ച് പകർന്നു നൽകില്ലെന്നും ,സീൽ പൊട്ടിക്കാതെ തന്നെ വിതരണം ചെയ്യുമെന്നും ഡോക്ടർ പറഞ്ഞു.


Previous Post Next Post