ബിവറേജിൽ മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു


മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു. സിനിമാപറമ്പ് സർക്കാർ മദ്യവില്പനശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ എൻഫീൽഡ് ബുള്ളറ്റിനാണ് തീപിടിച്ചത്.
ഇന്നലെ ഉച്ചക്ക്  ഒരുമണിയോടെയാണ് സംഭവം. ഔട്ട്ലറ്റിനു മുൻവശം പാർക്ക് ചെയ്ത ശേഷം കൗണ്ടറിലേക്ക് പോയ നേരത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം നടന്ന് ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല.
Previous Post Next Post