ലൈംഗികാതിക്രമക്കേസിൽ ഇടവേള ബാബുവിന്‍റെ വീട്ടിൽ പരിശോധന; രേഖകൾ പിടിച്ചെടുത്തു




കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തി പൊലീസ്. പരാതി നൽകിയ നടിയെ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിലെത്തിച്ചാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. അമ്മയിൽ അംഗത്വം നൽകാനായി അപേക്ഷാ ഫോം പൂരിപ്പിക്കാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചുവെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്.

പ്രത്യേകാന്വേഷണ സംഘത്തിനു മുന്നിലാണ് നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. ഏഴ് പരാതികളാണ് നടി നൽകിയിരിക്കുന്നത്.
ഇനി കാത്തിരിക്കേണ്ട: തെളിയിക്കപ്പെട്ട ഔഷധത്തിലൂടെ അതിവേഗഫലം
കൂടുതൽ അറിയുക
തന്നോട് മോശമായി പെരുമാറിയെന്നും അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി പല കാര്യങ്ങൾക്കും വഴങ്ങേണ്ടി വരുമെന്ന് ഇടവേള ബാബു പറഞ്ഞതായും നടി ആരോപിച്ചിരുന്നു.


Previous Post Next Post