ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം,ഓണസദ്യ,മെഗാ തിരുവാതിര,പുലികളി,മാവേലിയെ ആനയിക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഇന്ത്യൻ അമേരിക്കൻ ഗാനാലാപന ശേഷമാണ് പരിപാടി ആരംഭിച്ചത്.
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഒഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം (കേരള)മുഖ്യാതിഥിയായി. തുടർന്ന് മുഖ്യാതിഥിയും പ്രസിഡൻറ് പ്രദീപ് നാഗനൂലിലും സെക്രട്ടറി മൻജിത് കൈനിക്കരയും കമ്മറ്റി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് ഓണാഘോഷത്തിന് തുടക്കമായത്.
ആർട് ഡയറക്ടർ സുബി ഫിലിപ്പ്, ജോബി വർഗീസ്, പ്രമീള അജയ്, ദേവേന്ദ്ര അനൂപ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു ജെയ്‌സി ജോർജ്, വിനോദ് ജോർജ്, ബേബി കൊടുവത്തു, ദീപക് നായർ, ദീപു രവീന്ദ്രൻ, സാബു മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ, അനശ്വരൻ മാമ്പിള്ളി, രാജൻ ഐസക് എന്നിവർ പരിപാടികളുടെ വിജയത്തിനായി നേതൃത്വം നൽകി. .