അച്ഛൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ വീണ്ടും മകൾ




കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാനുള്ള തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മകൾ ആശ ലോറൻസ്. കഴിഞ്ഞ ദിവസം എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകുമെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഉപദേശക സമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീൽ നൽകാനുള്ള ആശയുടെ നീക്കം. ഉപദേശക സമിതിയുടെ തീരുമാനം സ്വാധീനങ്ങൾക്ക് വഴങ്ങിയാണെന്നും ആശ ആരോപിച്ചു.

മൃതദേഹം വൈദ്യപഠനത്തിന് വിടുന്നത് സംബന്ധിച്ചാണ് കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയെ രൂപീകരിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രതാപ് സോമനാഥ്. പ്രിൻസിപ്പൽ, ഫോറൻസിക്ക് വിഭാഗം മേധാവി, അനാട്ടമി മേധാവി, സൂപ്രണ്ട്, വിദ്യാർത്ഥി പ്രതിനിധി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ആശ നേരത്തെ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
Previous Post Next Post