എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി..സിപിഐ യുടെ ആവശ്യം തള്ളി..അജിത്കുമാറിനെതിരെ നടപടിയില്ല…


വിവാദങ്ങൾ മുറുകുമ്പോഴും എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് സൂചന. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ എഡിജിപിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ച ഡിജിപി അന്വേഷിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഇതോടെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചവര്‍ തല്‍ക്കാലം നിലപാട് മയപ്പെടുത്തി.

യോഗത്തിന്റെ അജണ്ടയില്‍ അജിത് കുമാറിന്റെ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ആര്‍ജെഡി നേതാവ് വറുഗീസ് ജോര്‍ജാണ് ഈ വിഷയം അവതരിപ്പിച്ചത്. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് എൽഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി കുലുങ്ങിയില്ല എന്നാണ് റിപ്പോർട്ട്.


Previous Post Next Post