വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. തുടർന്ന് ഒഡിഷക്കു മുകളിലൂടെ നീങ്ങി തീവ്രന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാൻ സാധ്യത. കേരള തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായി. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്.