എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കുറ്റകൃത്യങ്ങളേപ്പറ്റി അറിവുണ്ടായിട്ട് കോടതിയെയോ പോലീസിനെയോ സമീപിച്ചില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.
ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പോലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആരോപിക്കുന്നു. ബിഎൻഎസ് 239 പ്രകാരം അന്‍വറിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
മാദ്ധ്യമങ്ങളിലൂടെ പിവി അൻവർ നടത്തിയത് ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി, എസ്പി സുജിത് ദാസ് എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരമാണ്.
എഡിജിപിക്ക് കൊല്ലാനും കൊല്ലിക്കാനും അറിയാമെന്നടക്കം പിവി അൻവർ ഉന്നയിച്ചിരുന്നു. കൂടാതെ എഡിജിപി എംആർ അജിത്കുമാറിനെതിരെ പല തെളിവുകളും തന്റെ പക്കലുണ്ടെന്നും അൻവർ അവകാശപ്പെട്ടിട്ടുണ്ട്.