പിവി അൻവറിന് കളിത്തോക്ക് അയച്ച് നൽകി യൂത്ത് ലീഗ്..മറുപടിയായി ഒരു കൊട്ട ‘നാരങ്ങ’ അയച്ച് മറുപടി


എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ച് നൽകിയിരുന്നു.ഇപ്പോൾ ഇതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ.ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായിട്ടാണ് മറുപടി.രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎൽഎയുടെ മറുപടി.

ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ഇതിനായി കളക്ടർക്ക് അപേക്ഷ നൽകുകയും ചെയ്തു. ഇതിനെതിരെയാണ് പരിഹാസവുമായി യൂത്ത് ലീഗ് എത്തിയത്. ഒരു കളിത്തോക്ക് അൻവറിന് അയച്ചു നൽകി. ഈ കളിത്തോക്കിനെയാണ് പകരം ഒരു കൊട്ട നാരങ്ങ കൊണ്ട് ഫേസ് ബുക്കിൽ അൻവർ നേരിട്ടത്.

പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്

“കളിതോക്ക്‌” അയച്ച്‌ തന്ന
യൂത്ത്‌ ലീഗിന് സ്നേഹപൂർവ്വം
“ഒരു കൊട്ട നാരങ്ങ” തിരിച്ച്‌
കൊടുത്ത്‌ വിടുന്നു..♥️

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ..♥️
Previous Post Next Post