അകലക്കുന്നത്ത് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു


 അകലക്കുന്നo  : അകലക്കുന്നം  ഗ്രാമപഞ്ചായത്തിന്റെയും  കരിമ്പനി ഗവൺമെന്റ് ഹോമിയോയുടെ  സംയുക്ത ആഭിമുഖ്യത്തിൽ ആയുഷ് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും  സൗജന്യ മരുന്ന് വിതരണവും നടത്തി  രോഗികൾക്കായി ബ്ലഡ് പരിശോധന ലാബ് സൗകര്യവും ഉണ്ടായിരുന്നു  ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  സിന്ധു അനിൽകുമാർ നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മാത്തുക്കുട്ടി ഞായർ കുളം യോഗത്തിന് അധ്യക്ഷത വഹിച്ചു  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജാൻസി ബാബു , പഞ്ചായത്ത് മെമ്പർമാരായ രാജശേഖരൻ നായർ, ബെന്നി വടക്കേടം, ടെസ്സി രാജു, സീമ പ്രകാശ്, ഷാന്റി  ബാബു കെ കെ രഘു , സി ഡി എസ്  ചെയർപേഴ്സൺ ബിന്ദു സജി എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു  മെഡിക്കൽ ഓഫീസർ  ഡോക്ടർ വസുധ  ക്യാമ്പിന് ആരോഗ്യ വിഷയത്തെപ്പറ്റി ക്ലാസ് എടുത്തു

Previous Post Next Post