പാമ്പാടി : .യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ- പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്നു.യോഗം എം.എൽ.എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു . ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭ്യർത്ഥന പ്രകാശനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ബി. ഗിരീശൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വ. സണ്ണി പാമ്പാടി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മാത്തച്ചൻ പാമ്പാടി, ഇലക്ഷൻ കമ്മറ്റി കൺവീനറും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ കെ.ആർ ഗോപകുമാർ, സി.എം.പി നേതാവ് എൻ.ഐ മത്തായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ് അനീഷ് ഗ്രാമറ്റം, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് എൻ. ജെ പ്രസാദ്, രതീഷ് ഗോപാലൻ, ഗോപാലകൃഷ്ണൻ,ജോർ ജ് പാമ്പാടി,രതീഷ് തോട്ടപ്പള്ളി,മത്തായി പുത്തൻകുളം, കെ. എൻ സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.