മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പി വി അൻവർ…ഇനി പ്രവർത്തകർക്കൊപ്പം…



മലപ്പുറം : വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പി വി അൻവർ എംഎൽഎ. പ്രവർത്തകർക്ക് ഒപ്പം ഉള്ളതാണ് പുതിയ കവർ ചിത്രം. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്ന അൻവറിനെ മുഖ്യമന്ത്രി കഴിഞ്ഞദിവസം തള്ളിയിരുന്നു. പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം അൻവറിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

എന്നാൽ സിപിഐഎം പുറത്തിറക്കിയ പ്രസ്താവനക്ക് താഴെ അൻവറിനെ അനുകൂലിച്ചുകൊണ്ട് നിരവധി അനുഭാവികളാണ് രംഗത്തെത്തിയത്. അതേസമയം സിപിഐഎമ്മിന്റെ നിർദേശം അനുസരിച്ച് പരസ്യപ്രസ്താവനകൾ താത്കാലികാമയി അവസാനിപ്പിച്ചെന്ന് പിവി അൻവർ അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
Previous Post Next Post