ഇന്നലെയാണ് ആലപ്പുഴ രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെ വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു. ബൈജുവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവായിരുന്നു സുബിൻ. സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കഴിഞ്ഞ കുറച്ചു ദിവസമായി ബൈജുവിനൊപ്പം താമസിക്കുകയായിരുന്നു. ഇവിടെ എത്തി ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം സുബിൻ ഭാര്യയെ കൊണ്ടുപോകുകയായിരുന്നു.