പാറ പൊട്ടിക്കുന്നതിനിടയില്‍ പാറക്കഷണം ഹിറ്റാച്ചിയുടെ പുറത്തു വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്….


വെള്ളറട : വെള്ളറടക്ക് സമീപം കോവില്ലൂരില്‍ പാറ പൊട്ടിക്കുന്നതിനിടെ പാറക്കഷണം ഹിറ്റാച്ചി യുടെ പുറത്തുവീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കിളിമാനൂര്‍ സ്വദേശി ജിജോയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ കോവില്ലൂര്‍ ജംഗ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് അപകടം സംഭവിച്ചത്.
വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി പാറകള്‍ പൊട്ടിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പാറ ഹിറ്റാച്ചിയുടെ പുറത്ത് വീണ് ഡ്രൈവര്‍ കുടുങ്ങി കിടക്കുകയായിരുന്നു. വെള്ളറട പോലീസും പാറശ്ശാലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും എത്തിയായിരുന്നു ഇദ്ദേഹത്തെ പുറത്തെടുത്തത്. കാലിനും, കൈയ്ക്കും ഗുരുതര പരിക്കേറ്റ ജിജോയെ ആനപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേയ്ക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Previous Post Next Post