തൃശൂരിൽ പാടത്ത് ട്രാക്ടർ കൊണ്ട് ഉഴുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി..


തൃശ്ശൂർ ചേർപ്പിൽ പാടത്ത് ഉഴുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. ചേർപ്പ് പടിഞ്ഞാട്ടുമുറി പണ്ടാരച്ചിറയിലെ പാടത്താണ് അസ്ഥികൂടം കണ്ടെത്തിയത്. കൃഷി ചെയ്യുന്നതിന് വേണ്ടി ട്രാക്ടർ ഉപയോഗിച്ച് ഉഴുന്നതിനിടെയാണ് സംഭവം. ചിതറിയ നിലയിലാണ് അസ്ഥികൂടമുള്ളത്. ചേർപ്പ് പോലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post