കൊൽക്കത്ത : ലൈംഗിക ആരോപണത്തെ തുടർന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമാ സംഘടനയായ ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡിഎഇഐ)യിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു.
പ്രാഥമിക തെളിവുകൾ കണക്കിലെടുത്താണ് ഡിഎഇഐ നടപടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ആരോപണങ്ങൾ പൂർണ്ണമായി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെൻഡ് ചെയ്യുന്നുവെന്ന് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.
. മാസങ്ങൾക്ക് മുമ്പ് സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സിൽ തന്‍റെ കവിളിൽ ചുംബിച്ചതായി നടി ആരോപിച്ചു.നടി ഈ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിയും നല്‍കിയിരുന്നു. വനിത കമ്മീഷന് മുന്നില്‍ ഹാജരായ സംവിധായകന്‍ സംഭവത്തില്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. ഇതിനു പുറകെയാണ് ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍റെ നടപടി