പാമ്പാടിയിൽ നിന്നും കർണ്ണാടകയിൽ എത്തി യുവാവിനെ കൊലപ്പെടുത്താൻ ഉള്ള ശ്രമത്തിനിടയിൽ രക്ഷപെട്ട് വരുന്ന വഴി വാഹനം തടഞ്ഞ കർണ്ണാടക പോലീസ് ഉദ്യോഗസ്ഥനെ വാഹനം കൊണ്ട് ഇടിപ്പിച്ച് തെറിപ്പിച്ച് രക്ഷപെട്ട പാമ്പാടി കുമ്പന്താനം സ്വദേശികളായ രണ്ട് പേർ പാമ്പാടി പോലീസിൻ്റെ പിടിയിൽ ...രണ്ട് പ്രതികൾ ഒളിവിൽ*


പാമ്പാടി : പാമ്പാടിയിൽ നിന്നും കർണ്ണാടകയിൽ പോയി യുവാവിനെ കൊലപ്പെടുത്താൻ ഉള്ള ശ്രമത്തിനിടയിൽ കർണ്ണാടക  പോലീസിനെ വാഹനം  ഇടിപ്പിച്ച് തെറിപ്പിച്ച് കളഞ്ഞ  പാമ്പാടി കുമ്പന്താനം സ്വദേശികളായ രണ്ട് പേർ പിടിയിലായി 
കർണ്ണാടകയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം
എസ്റ്റേറ്റ് കാര്യങ്ങളുമയി കുടകിൽ സന്ദർശനം നടത്തിവന്നിരുന്ന  റബ്കോയിക്ക് സമീപം താമസിക്കുന്ന  മാടപ്പാട് എബി കർണ്ണാടകയിലെ ഒരു സ്ത്രീയുമായി രഹസ്യ ബന്ധം സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു 
സ്ത്രീയുടെ ഭർത്താവ് ഇക്കാര്യം അറിയും ഇവരുമായി  വഴക്കിടുകയും ചെയ്തതാണ് മർദ്ധത്തിന് കാരണമെന്ന് പറയപ്പെടുന്നു 
തുടർന്ന് ഇക്കാര്യം എബി അറിയുകയും സ്ത്രീയുടെ ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു 
മർദ്ദനത്തിന് ശേഷം ഇന്നോവ കാറിൽ  രക്ഷപെടാൻ ശ്രമിച്ച പ്രതികളെ കർണ്ണാടക പോലീസ് തടഞ്ഞു
വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ഇന്നോവ കൊണ്ട് ഇടിച്ച് തെറിപ്പിച്ച പ്രതികൾ കേരളത്തിൽ എത്തി

പാമ്പാടി കുമ്പന്താനം ഭാഗത്ത് ഉള്ള എബി , C P I M കുമ്പന്താനം മുൻ ബ്രാഞ്ച് സെക്രട്ടറി സുരേഷ് , സ്റ്റീഫൻ , സാമുവൽ എന്നിവരാണ് കേസിലെ പ്രതികൾ ഇതിൽ സ്റ്റീഫനെയും ,സാമുവലിനെയും കസ്റ്റഡിയിൽ എടുത്തു ഇവർ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് 
കാഞ്ഞിരപ്പള്ളി D Y S P യുടെ നിർദ്ദേശപ്രകാരം
പാമ്പാടി SHO റിച്ചാർഡ് വർഗീസിൻ്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് ഇവർക്കൊപ്പം കർണ്ണാടക പോലീസിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു 
സ്റ്റീഫനും ,സാമുവലും അറസ്റ്റിലായി 
മറ്റ് രണ്ട് പ്രതികളായ സുരേഷ് ,എബി എന്നിവർ ഓടി രക്ഷപെട്ടു ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്
Previous Post Next Post