കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അധ്യാപകൻ അശോക സ്തംഭത്തെ അപമാനിച്ചതായി പരാതി.സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി ടി എ ഭാരവാഹികളും ചേർന്ന് പിഴുതു മാറ്റിയെന്നും, അശോക സ്തംഭം മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിചെന്നുമാണ് പരാതി.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസറഗോഡ് പോലീസിൽ പരാതി നൽകിയത്.
എന്നാൽ കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് ക്ലിയർ ചെയ്തതെന്ന് ഹെഡ് മാസ്റ്ററുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അശോക സ്തംഭം സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റർ അറിയിച്ചു.