തേനിക്ക് സമീപം മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി…



തേനിക്ക് സമീപം മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.തേനി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് നാലംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഡിണ്ടുഗൽ റെയിൽവേ സ്റ്റേഷനു സമീപം വിദ്യാർഥിനിയെ ഇറക്കിവിടുകയായിരുന്നു. തുടർന്ന്, പെൺകുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. അവശനിലയിലായിരുന്നു പെൺകുട്ടി. ഇവരെ ഡിണ്ടുഗൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് തേനിയിലായതിനാൽ കേസ് തേനി ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ഡിണ്ടുഗൽ പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
Previous Post Next Post