രുചി കൂട്ടാൻ 'വിസ്കി' ചേർത്ത ഐസ്ക്രീം, വിദ്യാർഥികൾ സ്ഥിരം കസ്റ്റമേഴ്സ്; കഫേ ഉടമസ്ഥർ അറസ്റ്റിൽ


ഹൈദരാബാദ്: കഫേ വഴി അനധികൃതമായി വിസ്കി ചേർത്ത ഐസ്ക്രീം വിറ്റഴിച്ച സംഘം അറസ്റ്റിൽ. ജൂബിലീ ഹിൽ‌സിലെ കഫേയിൽ നടത്തിയ പരിശോധനയിൽ എക്സൈസ് വിഭാഗം വിസ്കിയും വിസ്കി ചേർത്ത ഐസ്ക്രീമും പിടിച്ചെടുത്തു. കഫേ ഉടമസ്ഥരായ ദയാകർ റെഡ്ഡി, ശോഭൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കിലോഗ്രാം ഐസ്ക്രീമിൽ 100 മില്ലീ ലിറ്റർ വിസ്കി കലർത്തിയാണ് ഇവർ വിറ്റിരുന്നത്.

വിസ്കി ഫ്ലേവറുള്ള ഐസ്ക്രീം സമൂഹമാധ്യമങ്ങളിൽ കൂടി പ്രൊമോട്ട് ചെയ്തിരുന്നു. വിദ്യാർഥികളും യുവാക്കളും കഫേയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു.
നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്നാണ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ഉദയോഗസ്ഥർ കഫേയിൽ പരിശോധന നടത്തിയത്. 11.5 കിലോ ഗ്രാം വരുന്ന വിസ്കി ചേർത്ത ഐസ്ക്രീമാണ് ഇവിടെ നിന്നും പിടി കൂടിയത്. അന്വേഷണം തുടരുകയാണ്.


Previous Post Next Post