നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു.അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോൺ കോൾ താൻ ചോർത്തി. ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘത്തിലുള്ള ആളാണ് . അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു.ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു.
അതേസമയം മന്ത്രിമാരുടെ ഫോൺകോൾ എഡിജിപി ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ന്യായമായും ഉൾക്കൊള്ളാതെ ഈ പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സുജിത്ത് ദാസ് ഐ പി എസ് നേരത്തെ കസ്റ്റംസിൽ ആയിരുന്നു.കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളാണ് റോഡിൽ പിടിക്കുന്നത്.ഇത് സ്വർണ്ണ കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും.പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും.ഇതാണ് രീതിയെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്.മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു..പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയമാണ്.പൊളിറ്റിക്കൽ സെക്രട്ടറിയെയും ,എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്.അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.