ബി.ജെ.പിയിൽ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ..വെളിപ്പെടുത്തലുമായി മോഹൻ സിത്താര…


ബി.ജെ.പിയിൽ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്നും ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അവരെ മുഷിപ്പിക്കരുതെന്ന് കരുതിയതാണെന്നും സംഗീതസംവിധായകൻ മോഹൻ സിത്താര.സെപ്റ്റംബർ രണ്ടിനാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിൽ നിന്ന് മോഹൻ സിതാര അംഗത്വമെടുത്തത് .ഇതിന്റെ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.

എന്നാൽ, രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ഏതെങ്കിലും പാർട്ടിയുടെ മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവർത്തിക്കാൻ തനിക്കാവി​ല്ലെന്നും അദ്ദേഹം പറയുന്നു. ദിവസങ്ങൾക്ക് മുൻപ് എന്നെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവർ ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയിൽവന്ന് ഷാൾ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത് -മോഹൻസിത്താര സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.


Previous Post Next Post