ഡാലസ് : മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ഡോക്ടർമാരുമായ ഡോ. അർപിത് മാത്യുവിനും ഡോ. ആമി മാത്യുവിനും സ്വീകരണം നൽകി ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളി. സെന്റ് പോൾസ് മാർത്തോമ്മാ പള്ളി യുവജന സഖ്യം സെപ്റ്റംബർ 18 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് നടത്തിയ യോഗത്തിൽ റവ. ഷൈജു സി ജോയ് അദ്ധ്യക്ഷത വഹിച്ചു.
മാധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ പ്രവർത്തനത്തെ കുറിച്ച് ഡോ. മാത്യു സംസാരിച്ചു. മിഷനറി യോഗം സംഘടിപ്പിച്ചതിന് യുവജന സഖ്യത്തിന് ഡോ. അർപിത് മാത്യു, ഡോ. ആമി എന്നിവർ നന്ദി അറിയിച്ചു.
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വികാരി റവ. രജീവ് സുകു ജേക്കബ്, യുടി സൗത്ത് വെസ്റ്റേൺ തൊറാസിക് സർജൻ ജോണ് മുറാല, എഡിസൺ കെ ജോൺ എന്നിവർ സംസാരിച്ചു. ടെന്നി കൊരുത്ത സ്വാഗതവും മിറിയ റോയ് നന്ദിയും പറഞ്ഞു. റവ. ഷൈജു സി ജോയ് പ്രാർഥനയും ആശീർവാദവും നൽകി.