അകന്ന് കഴിയുന്ന ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം..യുവാവ് അറസ്റ്റിൽ…


ബ്ലേഡ് ഉപയോഗിച്ച് യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗര്‍ ബാലന്‍ (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു സംഭവം.യുവതി കടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം.യുവതി ബാലന്റെ വീടിന്റെ മുന്‍വശത്തെത്തിയപ്പോള്‍ പ്രതി കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു.

നേരത്തെ പല തവണ യുവതിയെ കൊലപ്പെടുത്തുമെന്ന് ബാലൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബാലന്‍ നിരന്തരം മദ്യപിക്കുകയും ദേഹോപദ്രവം നടത്തുകയും ചീത്തവിളിക്കുകയും ചെയ്യുന്നതാണ് ദമ്പതികൾ അകലാണ് കാരണം. വീണ്ടും ഒന്നിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും നടന്നില്ല, ഇതിന്റെ വിദ്വേഷമാണ് ആക്രമണത്തിന് കാരണമാണെന്നാണ് പൊലീസ് പറയുന്നത്.
Previous Post Next Post