കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി…


കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് ദൈവനികേതത്തിൽ ദേവ നന്ദ(17), അമ്പലംകുന്ന ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷെഹിൻഷാ(17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട തടാക തീരത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുവരെയും വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.പൂയപ്പളളി ഓടനാവട്ടം കെ.ആർ.ജി.പി.എം സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവാനന്ദ. കൊട്ടാരക്കര ബോയ്സ് ഹൈസ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെഹിൻ ഷാ. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post