പത്തനംതിട്ട : യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു. ചെന്നീർക്കര പുല്ലാമല തുണ്ടിതെക്കേ മുരുപ്പ് രഞ്ജിത് ഭവനിൽ രഞ്ജിത്തിൻ്റെ മകൻ സൂരജ് (18) ആണ് കിണറ്റിൽ ചാടി മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നായിരുന്നു സംഭവം.
ശബ്ദം കേട്ട് ആൾക്കാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.