അമ്മൂമ്മയുടെ കൈയ്യില്‍ നിന്നും ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം..അതിഥി തൊഴിലാളി പിടിയിൽ…


തിരുവനന്തപുരം കഴക്കൂട്ടത്ത് കുഞ്ഞിനെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളി പിടിയില്‍.ആസാം സ്വദേശി നൂറുൽ ആദം (47) ആണ് പിടിയിലായത്. അമ്മൂമ്മയുടെ കൈയിലിരുന്ന ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.ഇന്നലെ വൈകിട്ട്  ഏഴര മണിയോടെ കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്.കുഞ്ഞുമായി മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ അമ്മൂമ്മയ്ക്ക് പരിക്കേറ്റു.പിടിവലിയില്‍ കുഞ്ഞിനും പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാർ അക്രമിയെ തടഞ്ഞുവച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു.


        

Previous Post Next Post