മംഗലാപുരത്ത് രണ്ട് തലയുള്ള പശുക്കുട്ടി ജനിച്ചുരണ്ടു തലകളുള്ളതിനാൽ ശരീരഭാരം ക്രമീകരിക്കാനാകുന്നില്ല, ഇതുവരെ എഴുന്നേറ്റു നിന്നിട്ടുമില്ല





കിന്നിഗോളി: മംഗലാപുരത്തിനു സമീപം കിന്നിഗോളിയിൽ രണ്ടു തലയുളള പശുക്കുട്ടി പിറന്നു. ജയറാം ജോഗിയുടെ വീട്ടിലെ പശുവാണു വിചിത്രരൂപമുള്ള കുട്ടിക്കു ജന്മം നൽകിയത്. സാധാരണഗതിയിൽ ഇത്തരം കുട്ടികളെ തള്ളപ്പശു തള്ളിക്കളയുകയാണു പതിവെങ്കിലും ഈ പശുക്കുട്ടിയെ ലാളിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ.

എന്നാൽ, കുട്ടിക്ക് ഇതുവരെ നേരിട്ടു പാലു കുടിക്കാനായിട്ടില്ല. അതിനാൽ കുപ്പിപ്പാലാണ് നൽകുന്നത്. രണ്ടു തലകളുള്ളതിനാൽ ശരീരഭാരം ക്രമീകരിക്കാനാകുന്നില്ലെന്നും ഇതുവരെ എഴുന്നേറ്റു നിന്നിട്ടില്ലെന്നും ജയറാം ജോഗി.
നാലു കണ്ണുകളിൽ രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. എന്നാൽ, എത്രകാലം ജീവിച്ചിരിക്കുമെന്നത് ലഭിക്കുന്ന പരിചരണത്തെ ആശ്രയിച്ചിരിക്കും. പോളിസെഫാലിക് എന്ന അവസ്ഥയാണിതെന്നും അധികൃതർ പറഞ്ഞു.


Previous Post Next Post