'എല്ലാം വഴിയെ മനസിലാകും': അമേരിക്കയിൽ നിന്ന് തിരിച്ചെത്തി ജയസൂര്യ



കൊച്ചി: അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി നടന്‍ ജയസൂര്യ. ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയില്‍ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്..

പീഡന ആരോപണത്തില്‍ പ്രതികരിക്കാന്‍ താരം തയ്യാറായില്ല. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയില്‍ ഇരിക്കുന്നതില്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. അഭിഭാഷകന്‍ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം. നമ്മള്‍ എന്തായാലും കാണും.- ജയസൂര്യ പറഞ്ഞു.

വ്യാജ പരാതിയാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്കെല്ലാം വഴിയെ മനസിലാകും എന്നായിരുന്നു മറുപടി. വിവാദം വരുന്ന സമയത്ത് താരം കുടുംബത്തിനൊപ്പം അമേരിക്കയിലായിരുന്നു. ആരോപണങ്ങള്‍ വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ താരം നേരത്തെ പ്രതികരിച്ചിരുന്നു.
Previous Post Next Post