പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു. കർഷക സംഘടനാ നേതാവ് തർലോചൻ സിംഗാണ്(56) കൊല്ലപ്പെട്ടത്. ലുധിയാന ജില്ലയിലെ ഖന്നയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഖന്നയിലെ എഎപി കർഷക വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു സിംഗ്
വെടിയേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ തർലോചൻ സിംഗിനെ മകനാണ് പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം
കൊലപാതകത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി സൗരവ് ജിൻഡാൽ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.