മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലുമടങ്ങുന്ന താരാധിപത്യമാണെന്ന് പറഞ്ഞ് സംവിധായകൻ ശ്രീകുമാരൻ തമ്പി



സൂപ്പർ താരങ്ങളാണ് സിനിമ ആര് സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ആരോപിച്ചു.

മമ്മൂട്ടിയും മോഹൻലാലും രാജ്യത്തെ മികച്ച നടന്മാരാണെങ്കിലും സിനിമ വ്യവസായം ഭരിക്കേണ്ടത് അവരല്ലെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി, ഇന്ന് മലയാളത്തിൽ പുതിയ നായകന്മാരെത്തിയതോടെ താരമേധാവിത്വം തകർന്നു തുടങ്ങിയെന്നും, പവർ ഗ്രൂപ്പിന് അന്ത്യമായെന്നും കൂട്ടിച്ചേർത്തു.

മോഹൻലാൽ നായകസ്ഥാനത്ത് എത്തുന്നത് താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് എന്ന് പറഞ്ഞ അദ്ദേഹം, പിന്നീട് മോഹൻലാൽ തൻ്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ലെന്നും ആരോപിച്ചു.

നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റി ‘മുന്നേറ്റ’ത്തിൽ മമ്മൂട്ടിയെ നായകനാക്കിയെന്നും, അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. തന്നെ ഒരു സിനിമയിൽ പാട്ടെഴുതുന്നതിൽ നിന്ന് വിലക്കാൻ പോലും അദ്ദേഹം ശ്രമിച്ചുവെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
Previous Post Next Post