കൊല്ലത്ത് ഗർഭിണി യുവാവിന്റെ വീട്ടിൽ മരിച്ച നിലയിൽ..നെറ്റിയിൽ ആഴത്തിലുള്ള മുറിവ്..ദുരൂഹം…


കൊല്ലം കടയ്ക്കൽ കുമ്മിളിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്.കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമ (22) യെയാണ് സുഹൃത്തായ യുവാവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സെപ്റ്റംബർ 8നായിരുന്നു സംഭവം.വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷംഇടപ്പണ സ്വദേശിയായ ദീപുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

ദീപുവിന്റെ ആദ്യവിവാഹത്തിലെ 5 വയസ്സുള്ള കുട്ടിയും ഫാത്തിമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.സംഭവത്തിൽ അന്വേഷണം നടക്കുകയാണ്
Previous Post Next Post