വീട്​ വാ​ട​ക​ക്ക്​ എ​ടു​ത്ത് ലഹരി വിൽപ്പന..യുവാവ് പിടിയിൽ…


വീ​ട്​ വാ​ട​ക​ക്ക്​ എ​ടു​ത്ത്​ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ സീ​വ്യു​വാ​ർ​ഡ് പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ സ​ജീ​റി (39)നെ​യാ​ണ് സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. മൂ​ന്നു​മാ​സ​മാ​യി വാ​ട​ക്ക​ൽ വാ​ർ​ഡി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചാ​യി​രു​ന്നു ഇയാൾ ലഹരി കച്ചവടം നടത്തിവന്നത്. വീ​ട്ടി​ൽ​നി​ന്ന്​ 7.20 ഗ്രാം ​എം.​ഡി.​എം.​എ​യും 250 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.വി​ൽ​പ​ന​ക്കാ​യി പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. നേ​ര​ത്തെ പ്ര​തി മാ​ളി​ക​മു​ക്കി​ൽ ന​ട​ത്തി​യ റി​സോ​ർ​ട്ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​ള്ള​താ​യി പൊ​ലീ​സി​ന്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി. മ​ധു ബാ​ബു, ആ​ല​പ്പു​ഴ സൗ​ത്ത് സി.​ഐ. കെ. ​ശ്രീ​ജി​ത്ത്, പൊ​ലീ​സു​കാ​രാ​യ ബി​ജു, കെ.​എ​സ്.​ജോ​സ്, സു​രേ​ഷ് കു​മാ​ർ, ര​ഞ്ജി​ത്, ശ്രീ​രേ​ഖ, തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്
Previous Post Next Post