ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും….


140 അടി വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹം ഇന്ന് (സെപ്റ്റംബര്‍ 2) ഭൂമിക്ക് അരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 2007 RX8 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
ഭൂമിക്ക് അടുത്തുള്ള ബഹിരാകാശ വസ്‌തുക്കളായ അപ്പോള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് 2007 RX8. മണിക്കൂറില്‍ 25,142 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. ഒരു റോക്കറിന്‍റെ വിക്ഷേപണ സമയത്തുള്ള വേഗമാണിത്. സെപ്റ്റംബര്‍ രണ്ടിന് ഈ ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും. ഈ സമയം ഏഴ് മില്യണ്‍ കിലോമീറ്ററായിരിക്കും (70 ലക്ഷം കിലോമീറ്റര്‍) ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം. അതിനാല്‍ തന്നെ വലിയ ജാഗ്രതയോടെ ഇതിനെ നാസയുടെ സെന്‍റര്‍ ഫോര്‍ നിയര്‍-എര്‍ത്തി ഒബ്‌ജക്റ്റ്‌സ് സ്റ്റഡീസ് നിരീക്ഷിച്ചുവരുന്നു. ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ഈ നിരീക്ഷണം. നാസയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളും നിയര്‍ എര്‍ത്ത് ഒബ്‌ജക്റ്റുകളെ നിരീക്ഷിക്കുന്നുണ്ട്.
Previous Post Next Post