ഒന്നാം തിയതി ഡ്രൈ ഡേ തുടരും; ടൂറിസം മേഖലകളിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുമതി




തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാൽ വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും.

ഇതിനായി മുൻകൂർ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി. വിനോദ സഞ്ചാരമേഖലകളിൽ നടക്കുന്ന യോഗങ്ങൾ വിവാഹങ്ങൾ പ്രദർശനങ്ങൾ തുടങ്ങിയവയിൽ മദ്യം വിളമ്പാനാണ് അനുമതി നൽകിയത്.

 ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങേണ്ടതുണ്ട്. ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
Previous Post Next Post