നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയില്‍ മോചിതനായി. ജയിലിന് പുറത്ത് പുഷ്പ വൃഷ്ടി നടത്തിയാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജയ് വിളികളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജയിലിന് പുറത്തിറങ്ങുന്നത്.
പള്‍സര്‍ സുനിക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കര്‍ശന ഉപാധികളോടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പള്‍സര്‍ സുനി പുറത്തിറങ്ങിയത്.