മണർകാട് : വിജയപുരം സർവീസ് സഹകരണബാങ്കിൽ 40 വർഷം പ്രസിഡന്റ് ആയിരുന്ന ബാബു കെ. കോരയെയും വൈസ് പ്രസിഡൻറ് ആയിരുന്ന ജോജി സി. ജോൺ ഇനെയും പിൻവാതിലിലൂടെ ഭരണസമിതിയിൽ ഉൾപെടുത്താൻ ഉള്ള നീക്കം തകൃതിയായി നടക്കുകയാണ്.
മൂന്നു തവണയിൽ കൂടുതൽ ഭാരവാഹികൾ ആയിരുന്നവരെ ഒഴിവാക്കണം എന്ന ഗവ. ഉത്തരവിനെ മറികടന്നു
പുതിയ ഭരണ സമിതിയെ നോക്ക് കുത്തി ആകുവാനുള്ള ഈ ഗൂഡ ശ്രമത്തെ നഖശികാന്തം എതിർക്കണമെന്നും..
നാല്പതു വർഷത്തെ അഴിമതിയും, സ്വജന പക്ഷപാതാവും, കൈയിട്ടു വാരലും അവസാനിപ്പിക്കുവാൻ എല്ലാവരും ഒരുമിച്ചു ചേർന്ന് പ്രതിക്ഷേധിക്കണമെന്നും സഹകാരികൾ പറഞ്ഞു