പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു…സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ…


കുന്നംകുളത്തിന് അടുത്ത് ചിറനല്ലൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിസ് ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.

ഇന്നലെ രാത്രിയാണ് കുന്നംകുളം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് സിപിഎമ്മിന്‍റെ ബ്രാഞ്ച് സമ്മേളനം ചേരാൻ ഇരിക്കെയാണ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സെബിയുടെ അസാന്നിധ്യത്തിലും ബ്രാഞ്ച് സമ്മേളനം ഇന്ന് തുടരുകയാണ്.
Previous Post Next Post