കൊച്ചിയിൽ ചാത്തൻസേവയുടെ പേരിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചു…പ്രതിയെ പിടിയിൽ..


കൊച്ചി : കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദ് അറസ്റ്റിലായി. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
Previous Post Next Post